ആര്യനാട്: കുറ്റിച്ചൽ–ആര്യനാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചു നിർമിക്കുന്ന കാര്യോട് പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. മിനുക്കുപണികളാണ് ഇനി അവശേഷിക്കുന്നത്. 1.35 കോടി രൂപ മുടക്കി 13 മീറ്റർ നീളത്തിലും 11.05 മീറ്റർ വീതിയിലുമാണു പുതിയ പാലത്തിന്റെ നിർമാണം.
സമീപത്തെ അണിയിലക്കടവ് പാലത്തിന്റെ നിർമാണോദ്ഘാടനത്തിനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു നാട്ടുകാർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണു പുതിയ പാലത്തിനു വേണ്ടിയുള്ള നടപടികൾക്കു തുടക്കമായത്. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് കൂടി പങ്കെടുത്ത ചടങ്ങിൽ കാര്യോട് പാലത്തിനു തുക അനുവദിക്കുമെന്ന് ഉമ്മൻ ചാണ്ടി നാട്ടുകാർക്ക് ഉറപ്പു നൽകിയിരുന്നു.
തുടർന്നു കെ.എസ്. ശബരീനാഥൻ എംഎൽഎ ആയശേഷമാണു തുക അനുവദിച്ചത്.കാര്യോട് പാലത്തിനെ ബന്ധിപ്പിക്കുന്ന കൊക്കോട്ടേല–ഈഞ്ചപ്പുരി റോഡ് ജി.കാർത്തികേയന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 56 ലക്ഷം രൂപ വിനിയോഗിച്ചു നിർമിച്ചിട്ടുണ്ട്. കാര്യോട് പാലം കൂടി പൂർത്തിയാകുന്നതോടെ 200 മീറ്റർ പരിധിക്കുള്ളിൽ രണ്ടു പൊതുമരാമത്തു പാലങ്ങൾ എന്ന സവിശേഷത കൂടിയുണ്ട്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.