Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സംവേദനക്ഷമമായ നാടകങ്ങൾ ജനനന്മയ്ക്കും സാംസ്കാരികതയ്ക്കുമുള്ള സന്ദേശമാണു നൽകുന്നതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ

വെഞ്ഞാറമൂട്: സംവേദനക്ഷമമായ നാടകങ്ങൾ ജനനന്മയ്ക്കും സാംസ്കാരികതയ്ക്കുമുള്ള സന്ദേശമാണു നൽകുന്നതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നാടകപ്രതിഭ അഡ്വ. രാമചന്ദ്രൻ സ്മാരക പത്താമതു പ്രഫഷനൽ നാടകമൽസരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. നാടകം, കഥാപ്രസംഗം തുടങ്ങിയ ജനകീയ കലകൾ ഒരു കാലഘട്ടത്തിനുശേഷം മടങ്ങിവരുന്നതു കേരളത്തിന്റെ സാംസ്കാരികത വർധിക്കുന്നുവെന്നതിനും ജനമനസ്സുകളിലെ വിഭാഗീയതകൾ ഇല്ലാതാകുന്നുവെന്നതിനും ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. 

ഡി.കെ. മുരളി എംഎൽഎയുടെ അധ്യക്ഷതയിൽ ഗോകുലം ഗോപാലൻ, രമണി പി.നായർ, വൈ.വി.ശോഭകുമാർ, സുജിത് എസ്.കുറുപ്പ്, എം.എസ്.ഷാജി, എസ്.അനിൽ, അശോക് ശശി,അബുഹസ്സൻ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ മുതിർന്ന നാടക പ്രവർത്തകർക്കുള്ള എം.കെ.രവീന്ദ്രൻനായർ പുരസ്കാരം കണ്ണൂർ വാസൂട്ടിക്കു നൽകി. ഡോ.രാമൻനായർ, മികച്ച കർഷകൻ ചന്ദ്രശേഖരൻനായർ, എംഎ റാങ്ക് ജേതാവ് അരുഷി രാജു എന്നിവരെ ആദരിച്ചു.


Post a Comment

0 Comments