നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയെ തുടർന്ന് അടച്ചുപൂട്ടിയ കന്റീൻ ചില രാഷട്രീയക്കാരുടെ ഒത്താശയോടുകൂടി കഴിഞ്ഞ ദിവസം ബലമായി തുറന്നുകയറി പ്രവർത്തിക്കാൻ നടത്തിയ ശ്രമത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.അർജുനൻ ശക്തമായി പ്രതിഷേധിച്ചു. നഗരസഭയിലെ ആരോഗ്യവിഭാഗം അനവധി തവണ റെയ്ഡ് നടത്തി മോശമായ ആഹാരപദാർഥങ്ങൾ ഈ കന്റീനിൽ നിന്നു പിടിച്ചെടുക്കുകയും താക്കീതുകൾ നൽകുകയു ചെയ്തിട്ടും ഫലമില്ലാതെവന്നതോടെയാണ് ആശുപത്രി എച്ച്എംസി കമ്മിറ്റി ഇടപെട്ടു കന്റീൻ അടച്ചുപൂട്ടിപ്പിച്ചത്. തുടർന്നു ടെൻഡർ വിളിച്ചു പുതിയ നടത്തിപ്പുകാരെ കണ്ടെത്തിക്കൊടുക്കുവാനും തീരുമാനിച്ചിരുന്നു. അതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന തരത്തിലാണു ബലാൽക്കാരമായി കന്റീൻ തുറന്നുപ്രവർത്തിക്കാൻ ശ്രമം നടന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അർജുനൻ അറിയിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.