നെടുമങ്ങാട്: മഞ്ച ഗവ. ബോയ്സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡിപ്പാർട്ട്മെന്റും സ്കൂൾ പരിസരത്തെ വീടുകളിൽ നടത്തിയ കുടിവെള്ള പരിശോധനയുടെ റിപ്പോർട്ട് നഗരസഭയ്ക്കു കൈമാറി. നഗരസഭയിലെ മഞ്ച വാർഡിലെ വീടുകളിലാണ് ആരോഗ്യരക്ഷക് പദ്ധതിയുടെ ഭാഗമായി സ്കൂളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫിസറും വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ രസതന്ത്ര അധ്യാപികയുമായ ജിഷയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ അടങ്ങിയ സംഘം സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് ലഭ്യമാക്കിയ വാട്ടർ ടെസ്റ്റിങ് കിറ്റുകൾ ഉപയോഗിച്ചു പരിശോധന നടത്തിയത്.
ആകെ 77 സാംപിളുകളാണു പരിശോധിച്ചത്. ഇവയിൽ ഒന്നിൽ കോളിഫോം ബാക്ടീരിയ കണ്ടെത്താനായി. രണ്ടു കിണറുകളിലെ വെള്ളത്തിൽ അനുവദനീയമായതിലും കൂടിയ അളവിൽ അയണിന്റെയും നൈട്രേറ്റിന്റെയും സാന്നിധ്യം കണ്ടത്തെി. ആകെ പരിശോധന നടത്തിയവയിൽ 22 സാംപിളുകളിൽ അമ്ളഗുണം കൂടുതലായിരുന്നു. റിപ്പോർട്ട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ ഹരികേശൻ നായർ എന്നിവർ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ഡി.എസ്.മനുവിന്റെ നേതൃത്വത്തിലാണു നഗരസഭയിലെത്തി റിപ്പോർട്ട് കൈമാറിയത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.