അനാട്: അന്നദാതാവായ ഭൂമീ ദേവിയെ നമ്ര ശിരസ്കയായി തൊട്ടുവണങ്ങി നഗ്നപാദരായി ഒത്തുചേർന്ന് കിളച്ചു മറിച്ച കരനിലത്തിൽ കുഞ്ഞുകൈകളാൽ കൃഷിഭവനിൽ നിന്നും ഏറ്റുവാങ്ങിയ നെൽവിത്തുകൾ പാകി പഴമയുടെ ഓർമ്മകളും പുതുമയുടെ ആവശ്യകതയുമായി ആർഷ ഇന്റർനാഷണൽ മോഡൽ സ്കൂൾ പരിസരത്ത് കരനെൽ കൃഷിക്ക് തുടക്കമായി. വിദ്യാർത്ഥികളിൽ കൃഷി അറിവും മണ്ണറിവും നൽകുവാനും മുതിർന്നവരുടെ കാർഷിക ചിന്തകൾ കൈമാറുവാനും ജൈവ കൃഷി പ്രചാരണത്തിനുമായുള്ള പ്രവർത്തനങ്ങൾക്ക് ഇതോടെ സ്കൂളിൽ ആരംഭം കുറിച്ചു. ആനാട് കൃഷി ഭവൻ കരനെൽകൃഷി വ്യാപന പദ്ധതി പ്രകാരം ലഭിച്ച നെൽവിത്ത് കല്ലാർ വസുന്ധരൻ എല്ലാ കൃഷിക്കാരന്റെ നേതൃത്വത്തിൽ ചാണകവും നെൽവളവും മരപ്പൊടിയും ചേർത്ത് ഒരുക്കിയ 25 സെന്റ് കരഭൂമിയിൽ വിദ്യാർത്ഥികളുടെ പ്രാർത്ഥനാ ഗാനാലാപനത്തിന്റെ അകമ്പടിയിൽ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് കൃഷി ഓഫീസർ എസ്. ദീപ, സ്‌കൂൾ ഡയറക്ടർ ഡോ.എം ആർ യശോദരൻ, സ്‌കൂൾ പ്രിൻസിപ്പൾ ജീവാ പണിക്കർ, ആനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല, അധ്യാപകർ, രക്ഷാകർത്താക്കൾ, വിദ്യാർഥികൾ എന്നിവർ ഒത്തുചേർന്ന് കരനെൽക്കൃഷിക്ക് വിത്തിട്ട് തുടക്കം കുറിച്ചു. അധ്യാപകൻ ആദർശ് അസ്സി.കൃഷി ഓഫീസർ എൻ. സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.