മടത്തറ: കൊല്ലായൽ ഗവൺമെന്റ് എൽ.പി സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് 20-ഓളം കുട്ടികൾക്ക് പരിക്കേറ്റു. അപകടത്തിൽപെട്ട കുട്ടികൾ അത്ഭുതകരമായാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ചൊവ്വാഴ്ച വൈകുന്നേരം നാല മണിയോടെയായിരുന്നു അപകടം. സ്‌കൂൾ വിട്ട് കുട്ടികളുമായി പോകുകയായിരുന്ന ബസ് കൊല്ലായൽ മഹാദേവകുന്ന് തേരി കയറുന്നതിനിടെ പെട്ടെന്ന് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.
പരിക്കേറ്റ ഇരുപതോളം കുട്ടികളെയും ഉടൻതന്നെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.