നെടുമങ്ങാട്: വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് താഴെ വീണ് ടിപ്പർ ഡ്രൈവർ മരിച്ചു. പാലക്കാട് ആലത്തൂർ കിഴക്കഞ്ചേരി നയനാൻകോട്ടിൽ ഷെരീഫ് ബഷീർ (40) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം 4:30-ഓടെ നെടുമങ്ങാട് താന്നിമൂട് കുരിശ്ശടി ജംഗ്ഷന് സമീപമുള്ള ആർ.എസ് ബേക്കറി മന്ദിരത്തിലായിരുന്നു അപകടം. കഴിഞ്ഞ മൂന്ന് മാസമായി ഈ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇദ്ദേഹം.
വൈകുന്നേരം ടെറസിൽ നിന്ന് വാഴയില വെട്ടാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അവിവാഹിതനാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.