
മണ്ഡലത്തിലെ എല്ലാ സർക്കാർ വിദ്യാലയങ്ങൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് ഫണ്ട് അനുവദിക്കാനും, ആ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനും കഴിഞ്ഞ കാലയളവിൽ സാധിച്ചിട്ടുണ്ടെന്ന് എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ അഡ്വ. ആർ. ജയദേവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. സാബു സ്വാഗതം ആശംസിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. ലക്ഷ്മി സുരാജ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. എസ്. ബിജു, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബീന ബീവി, വാർഡ് കൗൺസിലർ ടി. അർജുനൻ എന്നിവർ സംസാരിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. പി. പ്രമോഷ് (സിപിഐഎം), വി. രാജീവ് (സിപിഐ), മഹേഷ് ചന്ദ്രൻ (കോൺഗ്രസ്), ഉദയകുമാർ (ബിജെപി), കൂടാതെ പുലിപ്പാറ യൂസഫ്, ഉഴമലയ്ക്കൽ ബാബു, പിടിഎ പ്രസിഡന്റ് ബി. സതീശൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു കുമാരി എസ്. കൃതജ്ഞത രേഖപ്പെടുത്തി.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.