Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

സംസ്ഥാനത്ത് പാൽവില കൂട്ടണമെന്ന ആവശ്യവുമായി മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർധിപ്പിക്കണമെന്ന് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ആവശ്യപ്പെട്ടു. വ്യാഴാഴ്ച ചേർന്ന യൂണിയൻ ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഈ ആവശ്യം മിൽമ ഫെഡറേഷനെ അറിയിച്ച ശേഷം അടുത്ത ദിവസം തന്നെ സർക്കാരിന് കത്ത് നൽകും.


ക്ഷീരകർഷകർ നിലവിൽ കടുത്ത പ്രതിസന്ധിയിലാണെന്നും പാൽവില കൂട്ടാതെ മറ്റ് മാർഗങ്ങളില്ലെന്നും മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർപേഴ്‌സൺ മണി വിശ്വനാഥ് പറഞ്ഞു.

കൂടാതെ, ക്ഷീരകർഷകർക്ക് ആശ്വാസമായി ഡിസംബർ 1 മുതൽ കാലിത്തീറ്റയ്ക്ക് 100 രൂപ സബ്‌സിഡി നൽകാൻ യോഗത്തിൽ തീരുമാനിച്ചതായും മണി വിശ്വനാഥ് വ്യക്തമാക്കി.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments