വിതുര: നിരന്തരം അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ വിതുര പേരയത്തുപാറ, സ്വരാജ് ഗേറ്റ് മുതൽ ഇലക്ട്രിസിറ്റി ഓഫീസ് വരെയുള്ള ഭാഗങ്ങളിൽ അപകട സൂചന ബോർഡുകൾ സ്ഥാപിച്ചു. നെടുമങ്ങാട് ഓൺലൈൻ വാർത്തയെ തുടർന്നാണ് നടപടി.

നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന പൊന്മുടി സംസ്ഥാന പാതയിൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. നിരവധി അപകടങ്ങളാണ് ഈ മേഖലയിൽ ഉണ്ടാകുന്നത്.
വിതുര എസ്.എച്ച്.ഒ. വൈശാഖിന്റെ നേതൃത്വത്തിലാണ് ബോർഡുകൾ സ്ഥാപിച്ചത്. പൊതുപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കാളികളായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വിതുര യൂണിറ്റാണ് അപകട ബോർഡുകൾ സംഭാവന നൽകിയത്.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.