Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

വയോജന വകുപ്പ് അടിയന്തിരമായി നടപ്പിലാക്കണം, കെ.എസ്.ആർ.ടി.സിയിൽ സൗജന്യയാത്ര അനുവദിക്കണം; സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ

നെടുമങ്ങാട്: സംസ്ഥാനത്ത് വയോജന വകുപ്പ് അടിയന്തിരമായി പ്രാവർത്തികമാക്കണമെന്നും കെ.എസ്.ആർ.ടി.സി ബസുകളിൽ മുതിർന്ന പൗരന്മാർക്ക് സൗജന്യയാത്ര അനുവദിക്കണമെന്നും സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ (എസ്.സി.എഫ്.ഡബ്ല്യു.എ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


കൊല്ലങ്കാവ് പവിത്രം ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ സമ്മേളനം മുൻ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി. രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി. വിജയകുമാർ അനുശോചന പ്രമേയവും, ജില്ലാ സെക്രട്ടറി കെ. സുകുമാരനാശാരി പ്രവർത്തന റിപ്പോർട്ടും, എം. രാജേഷ് വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.

സമ്മേളനത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നെടുമങ്ങാട് നഗരസഭാ ചെയർമാൻ ആർ. ജയദേവൻ, സി.പി.ഐ (എം) ഏരിയ സെക്രട്ടറി കെ.പി. പ്രമോഷ്, ചെറ്റച്ചൽ സഹദേവൻ, ആർ. രാജൻ, കാട്ടാക്കട രാമചന്ദ്രൻ, പി. മുരളീധരൻ, സി.പി. രവീന്ദ്രൻ, എസ്. രാധാകൃഷ്ണൻ, ഡോ. വി.എം. സുനന്ദകുമാരി, എസ്. ലതകുമാരി, കെ. രാജേന്ദ്രൻ എന്നിവർ സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

സംഘടനയുടെ പുതിയ ജില്ലാ ഭാരവാഹികളായി ജി. രാജൻ (പ്രസിഡന്റ്), കെ. സുകുമാരനാശാരി (സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments