Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

സുവർണ്ണോത്സവം പനവൂർ @ 50; പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

പനവൂർ: പനവൂർ ഗ്രാമപഞ്ചായത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്ക് പനവൂരിൽ തിരിതെളിഞ്ഞു. സാമൂഹ്യ ഐക്യത്തിലൂടെ എന്തും നേടാൻ കഴിയുമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ അഭിപ്രായപ്പെട്ടു. 'സുവർണോത്സവം - കിസാൻമേള' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

രൂപീകൃതമായി 50 വർഷം പിന്നിടുന്ന പനവൂർ ഗ്രാമപഞ്ചായത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെയും കിസാൻമേളയുടെയും ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ നിർവഹിച്ചു. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വെറും കടലാസിൽ ഒതുങ്ങുന്നവയല്ലെന്നും, പദ്ധതികൾ ഏറ്റെടുക്കാനും നടപ്പിലാക്കാനും ആവശ്യമായ ഫണ്ട് വിനിയോഗിക്കാനുമുള്ള പൂർണ്ണ അധികാരം അവയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. വൈജുകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു പ്രതിപക്ഷനേതാവിന് സ്നേഹോപഹാരം സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പേരയം ജയൻ, പ്രീജകുമാരി, ജയകുമാരി, അമിതാ ബാബു, ജില്ലാ പഞ്ചായത്തംഗം ജെ. യഹിയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലാബീഗം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

കിസാൻമേളയുടെ സമാപന സമ്മേളനം ഈ മാസം 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മേളയുടെ ഭാഗമായി ദിവസേന പ്രൊഫഷണൽ നാടകോത്സവവും അരങ്ങേറും.
 

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments