
കാട്ടാക്കട ഡിപ്പോയിൽ നിന്നും നെടുമങ്ങാടേക്ക് സർവീസ് നടത്താനായി പുറത്തിറങ്ങിയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഡിപ്പോയിൽ നിന്നിറങ്ങി വന്ന ബസ് നിയന്ത്രണം വിട്ട് റോഡരികിലെ ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാട്ടാക്കട പുന്നാം കരിക്കകം സ്വദേശി അനിൽകുമാറിന്റെ ഓട്ടോറിക്ഷയിലാണ് ബസ് ഇടിച്ചത്.
ഓട്ടോറിക്ഷയിൽ തട്ടി നിന്നതിനാൽ തൊട്ടടുത്തുള്ള ഹോട്ടലിലേക്ക് ബസ് ഇടിച്ചുകയറാതിരിക്കുകയും വൻ ദുരന്തം ഒഴിവാകുകയും ചെയ്തു. മുൻപും ഇതേ സ്ഥലത്ത് ബസ് നിയന്ത്രണം തെറ്റി കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ ബസ് ജീവനക്കാർക്കോ യാത്രക്കാർക്കോ പരിക്കുകളില്ല. സംഭവത്തെ തുടർന്ന് കാട്ടാക്കട പോലീസ് ഉടൻ സ്ഥലത്തെത്തുകയും നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.