നെടുമങ്ങാട്: സി.പി.ഐ (എം) തിരുവനന്തപുരം മുൻ ജില്ലാ കമ്മിറ്റി അംഗം എ. ജി. തങ്കപ്പൻ നായരുടെ ദിനാചരണം സമുചിതമായി ആചരിച്ചു. സ്മൃതി കുടീരത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ജില്ലാ സെക്രട്ടറി വി. ജോയ് എം.എൽ.എ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡി.കെ. മുരളി, കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം അരുവിക്കര സുനിൽകുമാർ, പാർട്ടി ഏരിയ സെക്രട്ടറി കെ. പി. പ്രമോഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ. ജയദേവൻ, വി. കെ. മധു, ജെ. എസ്. ഷിജുഖാൻ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ ജില്ലാ സെക്രട്ടറി വി. ജോയ് അനുസ്മരണ പ്രഭാഷണം നടത്തി. പാർട്ടി ഏരിയ സെക്രട്ടറി കെ. പി. പ്രമോഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, മറ്റ് ജനപ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ
0 Comments
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.