Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

എസ് യു ടി മെഡിക്കൽ കോളേജിൽ പുതിയ കാത്ത് ലാബും റോബോട്ടിക് സർജറിയുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും

വെങ്കോട്: എസ് യു ടി മെഡിക്കൽ കോളേജിൽ പുതിയ കാത്ത് ലാബും റോബോട്ടിക് സർജറിയും ഉദ്ഘാടനം ആരോഗ്യശാസ്ത്ര സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എസ് യു ടി മെഡിക്കൽ കോളേജിന്റെ ചെയർമാൻ ഡോ. എ. സി. ഷൺമുഖം അദ്ധ്യക്ഷത വഹിക്കും.
 

എസ് യു ടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 15-ാമത് ബിരുദദാന ചടങ്ങ് സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം 4.30 ന് നടക്കും. ​ഇന്ത്യൻ വൈസ് പ്രസിഡന്റ് സി. പി. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ആരോഗ്യശാസ്ത്ര സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, SUT-യുടെ ചെയർമാൻ ഡോ. എ. സി. ഷൺമുഖം എന്നിവർ പങ്കെടുക്കും.

​2020 ബാച്ചിലെ 92 ഡോക്ടർമാരും 2022 ബാച്ചിലെ MD/MS ബിരുദാനന്തര ബിരുദധാരികളായ 25 ഡോക്ടർമാരും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങും. 

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments