Recent-Post

ബൈക്കിടിച്ചു പരിക്കേറ്റ വയോധികൻ മരിച്ചു



നെടുമങ്ങാട്:
ബൈക്കിടിച്ചു പരിക്കേറ്റ വയോധികൻ മരിച്ചു. നെടുമങ്ങാട് അരശുപറമ്പ് തോട്ടുമുക്ക്‌ അജിത് ഭവനിൽ അരുണാചലത്തിന്റെ മകൻ വിൻസെന്റ്(85) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 7.30ഓടെ തോട്ട്മുക്ക് ജങ്ഷനിൽ വെച്ചായിരുന്നു അപകടം. കടയിൽനിന്നു സാധനങ്ങൾ വാങ്ങി നടന്നുപോകുന്നതിനിടെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വിൻസെന്റിനെ ഇടിച്ച്‌ നിയന്ത്രണംവിട്ട ബൈക്ക് സമീപത്തെ കുഴിയിലേക്കു മറിഞ്ഞു. ബൈക്ക് യാത്രക്കാരനായ പാലോട് സ്വദേശിയായ യുവാവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments