അഡ്വ.ജി.സ്റ്റീഫൻ വർണക്കൂടാരം പദ്ധതിയും ഉദ്ഘാടനം ചെയ്തു.
വയനാട്ടിലെ ഉരുൾപെട്ടലിൻ്റെ പശ്ചാത്തലത്തിൽ വലിയ ആഘോഷ പരിപാടികൾ ഒഴിവാക്കി ലളിതമായി ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുകയും ആഘോഷ പരിപാടികൾക്കായി മാറ്റി വച്ച 10000 രൂപ മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു കൊണ്ട് പുതുക്കുളങ്ങര ജിഎൽപിഎസ് മാതൃകയായി. വർണ്ണക്കൂടാരത്തിൻ്റെ ശില്പിയായ ബിജു ചിന്നത്തിലിനെ ഉദ്ഘാടന വേദിയിൽ ആദരിച്ചു.
ഹെഡ്മിസ്ട്രസ് രജനി.എസ്.ആർ സ്വാഗതം പറഞ്ഞു. എസ്.എസ്.കെ തിരുവനന്തപുരം ഡി.പി.ഒ റെനി വർഗ്ഗീസ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്തംഗം എ.മിനി, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഒ.എസ്.ലത, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഒസ്സൻകുഞ്ഞ്, ബ്ലോക്ക് പഞ്ചായത്തംഗം എ.റഹീം, വാർഡ് മെമ്പർ ശാലിനി.എസ്.എസ്, വാർഡ് മെമ്പർ അനിൽകുമാർ, വാർഡ് മെമ്പർ മഞ്ചു.എൽ, വാർഡ് മെമ്പർ അഖിൽ എം എ, പി.റ്റി.എ പ്രസിഡന്റ് വിഷ്ണു വെങ്കിടേഷ്, എ.ഇ.ഒ ബിനു.എം.വി, നെടുമങ്ങാട് ബി.ആർ.സി ബി.പി.സി, കുമാരി ഗംഗ, മുൻ എച്ച്.എം ലീഡരാജ്.എസ്.എസ്,
എസ്.എം.സി ചെയർമാൻ വേണുഗോപാൽ,
പൂർവ്വ വിദ്യാർത്ഥി സംഘാടക സമിതി കൺവീനർ എം.അഷ്റഫ് ചാമവിള, സി.ആർ.സി കോർഡിനേറ്റർ രാജി.എൽ.ആർ, എംപിടിഎ പ്രസിഡൻ്റ് ശരണ്യ.ജി.വി എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറിശ്രീ. നസിമുദ്ദീൻ കൃതജ്ഞത രേഖപ്പെടുത്തി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.