Recent-Post

നെടുമങ്ങാട് സ്വദേശി ഷോക്കേറ്റ് മരിച്ചു




കഴക്കൂട്ടം: ഫാബ്രിക്കേഷൻ ജോലിക്കിടെ കക്കൂട്ടത്ത് യുവാവ് ഷോക്കേറ്റു മരിച്ചു. നെടുമങ്ങാട് അയ്യപ്പൻ കുഴി ആശാരിക്കോണത്ത് കൃഷ്‌ണാഭവനിൽ ലാൽ കൃഷ്‌ണ (27) ആണ് മരിച്ചത്. നഗരസഭ ഷി -ലോഡ്‌ജിൻ്റെ ഫാബ്രിക്കേഷൻ ജോലിക്കിടെയാണ് ഷോക്കേറ്റത്. 


തിരുവനന്തപുരം നഗരസഭയുടെ കഴക്കൂട്ടത്തെ ഷി - ലോഡ്‌ജിന്റെ എ സി പി പാനൽ വർക്ക് ചെയ്യുന്നതിനിടയിൽ ഡ്രില്ലിംഗ് മെഷീനിൽ നിന്നാണ് ഷോക്കേറ്റത്. ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്. ഷോക്കേറ്റ ഉടൻ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രഘുനാഥ്, ലേഖ ദമ്പതികളുടെ മകനാണ് മരിച്ച ലാൽ കൃഷ്‌ണ. ഹരികൃഷ്‌ണൻ സഹോദരനാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments