Recent-Post

രാത്രിയിൽ വീടു കയറി മദ്യവും സ്വർണ്ണവും കവർന്ന കേസിൽ നെടുമങ്ങാട് സ്വദേശി ഉൾപ്പെടെ രണ്ടുപേർ പത്തനംതിട്ടയിൽ അറസ്റ്റിൽ

 



പത്തനംതിട്ട: രാത്രിയിൽ വീടു കയറി മദ്യവും സ്വർണ്ണവും കവർന്ന കേസിലെ രണ്ടു പ്രതികൾ പിടിയിൽ. വെഞ്ഞാറമൂട് അമ്പലമുക്ക് സ്വദേശി മംഗളവുവിളയിൽ ഷിബു(32), നെടുമങ്ങാട് പഴകുറ്റി നഗരികുന്ന് കോളനിയിൽ ചിറത്തലയ്ക്കൽ ഗോപു (42) എന്നിവരാണ് പിടിയിലായത്.


 

ഉതിമൂട് വലിയകലുങ്ക് ശബരിഗാർഡനിൽ സുകുമാരൻ നായരുടെ വീട്ടിൽ ഒരു മാസം മുമ്പ് നടന്ന മോഷണത്തിലെ പ്രതികളാണ് ഇവർ, മറ്റൊരു മോഷണ കേസിൻ്റെ അന്വേഷണത്തിനിടെ തിരുവല്ല പോലീസാണ് ഇവരെ പിടികൂടിയത്. മോഷണം നടത്തിയ സ്ഥലത്തു നിന്നും ഇവരുടെ വിരലടയാളം കിട്ടിയിരുന്നു. തിരുവല്ല പോലീസ് ഇവരുടെ വിരലടയാളം പരിശോധന നടത്തിയതു വഴി റാന്നി പോലീസ് അന്വേഷണം നടത്തുന്ന കേസിലേയും പ്രതികളാണെന്ന് ബോധ്യമാവുകയായിരുന്നു. തുടർന്ന് റാന്നി പോലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ തിരുവല്ല പോലീസിന് കൈമാറും.

Post a Comment

0 Comments