നെടുമങ്ങാട്: വിദ്യാഭ്യാസ ബന്ദിന്റെ പേരിൽ നെടുമങ്ങാട് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വളപ്പിൽ എസ്.എഫ്.ഐ പ്രവർത്തകർ അക്രമം കാട്ടിയതായി പരാതി.സ്‌കൂൾ മതിലും ഗേറ്റും ചാടിക്കടന്ന് ക്ലാസ് മുറികളിൽ അതിക്രമിച്ചു കയറിയെന്നും അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയെന്നും രക്ഷാകർത്താവും നഗരസഭ മുൻ കൗൺസിലറുമായ കെ.ജെ.ബിനു പൊലീസ് മേധാവികൾക്ക് നൽകിയ പരാതിയിൽ പറയുന്നു.ഒരു വിദ്യാർത്ഥിനിയെ കൈയേറ്റത്തിന് ശ്രമിച്ചെന്നും ക്ലാസ് മുറി വെളിയിൽ നിന്ന് പൂട്ടിയെന്നും പരാതിയിലുണ്ട്.
\
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.