Recent-Post

പ്രൊഫസർ നബീസ ഉമ്മാൾ വാർഷിക അനുസ്മരണ സമ്മേളനം നടന്നു

 


നെടുമങ്ങാട്: പ്രമുഖ വിദ്യാഭ്യാസ വിദഗ്തയും മുൻ നിയമസഭാ അംഗവുമായ പ്രൊഫസർ നബീസ ഉമ്മാളിന്റെ ചരമവാർഷികത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽഅനുസ്മരണ സമ്മേളനം നടന്നു. പത്താം കല്ലിൽ സംഘടിപ്പിച്ച വാർഷിക അനുസ്മരണ സമ്മേളനം മുൻ നഗരസഭ ചെയർമാൻ കെ സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.
 



നെടുമങ്ങാട് സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ
നെടുമങ്ങാട് ശ്രീകുമാർ, കെ.പി ദുര്യോധനൻ,
ഡോ. മുരളീധരൻ നായർ, മുഹമ്മദ് ഇല്യാസ് പത്താംകല്ല്, പനവൂർ ഹസ്സൻ, പഴവിള ജലീൽ, ബൈജൂ ശ്രീധർ, വഞ്ചുവം ഷറഫ്, ശശി ആറ്റിങ്ങൽ, സ്റ്റാൻലി ജോൺ, രവീന്ദ്രൻ, പാർത്ഥൻ,
 ശശിധരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments