
നെടുമങ്ങാട്: പ്ലസ് വൺ സീറ്റ് സമരവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ഉപരോധിച്ച് ജയിലിൽ അടയ്ക്കപ്പെട്ട് ജാമ്യം ലഭിച്ച എം എസ് എഫ് ജില്ലാ പ്രസിഡന്റ് തൻസീർ അഴീക്കോട്, ഗദ്ദാഫി വെമ്പായം, മുനീർ ആര്യനാട് എന്നീ എം എസ് എഫ് നേതാക്കൾക്ക് മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സ്വീകരണ യോഗം സംസ്ഥാന പ്രവർത്തക സമിതി അംഗം അഡ്വ. കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്തു.

.png)
പ്ലസ് വൺ സീറ്റ് സമരവുമായി ബന്ധപ്പെട്ട് പ്രവർത്തകർക്കെതിരെ എടുത്തിട്ടുള്ള കേസുകൾ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് കുന്നുംപുറം അഷ്റഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ,എസ് എഫ് എസ് എ തങ്ങൾ, അലി കുഞ്ഞ്, പുലിപ്പാറ യൂസഫ്, ഫറാസ് മാറ്റപ്പള്ളി, നിസാം കുഴിവിള, സഫീർ, ഹലീൽ കോയ തങ്ങൾ,സുബൈർ വെമ്പായം, അബ്ദുൽ ഹക്കീം, നവാസ്, ആഷിക്ക് വെമ്പായം തുടങ്ങിയവർ സംസാരിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.