കരിപ്പൂര്: വേർട്ടക്സ് സ്കൂൾ ഓഫ് സയൻസും കാവ്യാട്ട് കോളേജ് ഓഫ് എജുക്കേഷൻ എൻഎസ്എസ് ടീമും ചേർന്നൊരുക്കിയ "നല്ല പാഠം" പ്രോജക്റ്റിന്റെ ജില്ലാതല ഉദ്ഘാടനം കരിപ്പൂര് ഗവൺമെൻറ് ഹൈസ്കൂളിൽ വച്ച് നടന്നു. എൻഎസ്എസ് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. അൻസർ ആർ എൻ നല്ല പാഠം പദ്ധതി ഉദ്ഘാടനം ചെയ്തു. പഠനോപകരണങ്ങളുടെ വിതരണ ഉദ്‌ഘാടനം നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ ഹെഡ്സ്ട്രസ് ബീന ടീച്ചർക്കും പിടിഎ പ്രസിഡൻറ് പ്രമോദിനും നൽകി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന പരിപാടിയായാണ് നല്ല പാഠം പദ്ധതി. സ്കൂളിലേക്കാവശ്യമായ വൈറ്റ് ബോർഡുകളും നല്ല പാഠം പ്രവർത്തകർ വിതരണം ചെയ്തു. നെടുമങ്ങാട് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ പി വസന്തകുമാരി, വെർട്ടക്സ് സ്കൂൾ ഓഫ് സയൻസ് പ്രിൻസിപ്പൽ സജീദ് എംഎസ്എം പി ടി എ പ്രസിഡൻറ് ബിജി എസ് നായർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഹേമ ചന്ദ്രൻ നന്ദി അറിയിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.