Recent-Post

ആര്യനാട്ട് ഭാര്യയുടെ കൈ അടിച്ചു പൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍



ആര്യനാട്
: ഭാര്യയുടെ കൈ അടിച്ചു പൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വെള്ളനാട് സ്വദേശി അജീഷ് കുമാറിനെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ ഒടിഞ്ഞ് കിടന്ന തടിമേശയുടെ കാല്‍ എടുത്ത് അജീഷ് ഭാര്യയെ മര്‍ദ്ദിച്ചതായാണ് പരാതി. മര്‍ദ്ദനത്തില്‍ അജീഷിന്റെ ഭാര്യ രമയുടെ ഇടത് കൈപ്പത്തിക്ക് പരുക്കേറ്റു. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ ദേഷ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.



Post a Comment

0 Comments