വെമ്പായം പഞ്ചായത്തിലെ വേറ്റിനാട്, കൊഞ്ചിറ, ആനാട് പഞ്ചായത്തിലെ ചുള്ളിമാനൂർ കരിങ്കട, വട്ടറത്തല എന്നിവിടങ്ങളിലാണ് വീടുകൾ തകർന്നത്. വെമ്പായം വില്ലേജിലെ കൈതറമുഴി വാഴവിള മല്ലികയുടെ വീടിനു മീതെ മരം വീണ് മേൽക്കൂര നശിച്ചു. കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി. കുറുപുഴ ഇളവട്ടത്ത് തോട്ടിൽ നിന്ന് വെളും റോഡിൽ കയറിതിനെ തുടർന്ന് ഗതാഗതം താറുമാറായി.
ചുള്ളിമാനൂർ കൊച്ചാട്ടുകാലിൽ കൂറ്റൻ മരക്കൊമ്പുകൾ റോഡിൽ പതിച്ച് തുടർന്ന് ഗതാഗതം തടസപ്പെട്ടു. പച്ചമലയിലും മരം കടപുഴകി റോഡിൽ വീണു. ഫയർഫോഴ്സ് നെടുമങ്ങാട് സ്റ്റേഷൻ ഓഫീസർ ജയചന്ദ്രന്റെ നേതൃത്വത്തിൽ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചു നീക്കി. എസ്റ്റേറ്റ് മേഖലയിൽ മഴ ശക്തമായി തുടരുന്നത് ആശങ്ക പരത്തുന്നുണ്ട് തഹസിൽദാർ സജീവിന്റേയും താലൂക്ക് ദുരന്തനിവാരണ വിഭാഗം തഹസിൽദാർ അനിൽകുമാറിൻ്റെയും നേതൃത്വത്തിൽ റവന്യൂ വില്ലേജ് ഉദ്യോഗസ്ഥർ മലയോര പ്രദേശങ്ങൾ സന്ദർശിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.