Recent-Post

നെടുമങ്ങാട് തപാലാപ്പീസിന്റെ കീഴിൽ സമ്പൂർണ തപാൽമേള നാളെ



നെടുമങ്ങാട്: നെടുമങ്ങാട് തപാലാപ്പീസിന്റെ കീഴിൽ സമ്പൂർണ തപാൽമേള നടത്തുന്നു. തപാൽ വകുപ്പ് നൽകുന്ന ഹെൽത്ത്, അപകട, കാൻസർ കെയർ, ലൈഫ്, വാഹന ഇൻഷുറൻസ്, ആധാർ, സേവിങ്‌സ് പദ്ധതികളുടെ സേവനമുൾപ്പെടെ ഇവിടെനിന്നു ലഭ്യമാകും.



25-ന് രാവിലെ 9 മുതൽ 5 വരെയാണ് മേള. തൊഴിലുറപ്പ് പ്രവർത്തകർ, ദിവസവേതന തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, ഓട്ടോ ടാക്‌സി, ഹെവി വാഹന ഡ്രൈവർമാർ, ചെറുകിട കച്ചവടക്കാർ എന്നിവർക്കായി പ്രത്യേക സ്‌കീമുകളും ലഭ്യമാണ്.

Post a Comment

0 Comments