Recent-Post

വീടുകയറി ആക്രമണം; ഉഴമലയ്ക്കലിൽ വീട്ടമ്മയെ മർദ്ദിച്ചതായി പരാതി




ഉഴമലയ്ക്കൽ: വീട് ആക്രമിച്ച ശേഷം അയൽവാസിയായ വീട്ടമ്മയെ ശാരീരികമായി മർദ്ദിച്ചതായി പരാതി. ഉഴമലയ്ക്കൽ മുൻപാല സ്വദേശിനിയായ 50 വയസുകാരിയാണ് ആര്യനാട് പോലീസിൽ പരാതി നൽകിയത്. ജൂലൈ നാലിന് 5.30ഓടെ വീട്ടിൻ്റെ മുൻവശത്ത് ഇരിക്കുമ്പോൾ അയൽവാസി ആയ മുഹമ്മദ് മദ്യപിച്ച് വീടിൻ്റെ ഗേറ്റ് ചവുട്ടിതുറന്ന് കരണത്ത് അടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.


അടിയുടെ ആഘാതത്തിൽ നിലത്ത് വീണ വീട്ടമ്മയുടെ നൈറ്റിയും അടിവസ്ത്രങ്ങളും വലിച്ചു കീറി. വീട്ടമ്മ ഇയാളിൽ നിന്നും രക്ഷപ്പെട്ട് വീട്ടിനുള്ളിൽ കയറി വാതിലടച്ചു. ശേഷം വാതിൽ തുറക്കാൻ ആവശ്യപ്പെട്ട് വാതിലിൽ കല്ല് കൊണ്ട് ഇടിക്കുകയും ജന്നൽ ചില്ലുകൾ ഇടിച്ച് പൊട്ടിക്കുകയും കല്ല് കൊണ്ട് എറിയുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.



ഇതിന് ശേഷം വാതിൽ ചവുട്ടി തുറന്ന ശേഷം ഇയാൾ വീട്ടമ്മയെ കടന്നുപിടിച്ചതായും പരാതിയിൽ പറയുന്നു. ഇയാളിൽ നിന്നും രക്ഷപ്പെട്ട് വീടിന് പിന്നിലെ വാതിൽ തുറന്ന് ഓടിയപ്പോൾ ആൾക്കാരെ കണ്ട് ഇയാൾ തൻ്റെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയിയെന്നും പരാതിയിൽ പറയുന്നു. ഇതിന് ശേഷം ഇയാളുടെ കൂട്ടുകാരനായ മുജീബ് ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു. രണ്ട് മാസമായി രാധയുടെ വീടിന് പിന്നിലായി വീടും സ്ഥലവും വാങ്ങി താമസിച്ചു വരികയാണ് മുഹമ്മദ്. സംഭവത്തിൽ ആര്യനാട് പോലീസ് പരാതിക്കാരിയുടെ മൊഴി എടുത്ത് കേസ് രജിസ്റ്റർ ചെയ്തു.

Post a Comment

0 Comments