/>

നെടുമങ്ങാട്: കരടിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്കു ഗുരുതരമായി പരിക്കേറ്റു. ബോണക്കാട് ബി.എ. ഡിവിഷനിൽ കാറ്റാടിമുക്ക് െലയ്‌നിലെ ലാലനെ(55)യാണ് വ്യാഴാഴ്ച പുലർച്ചെ വീടിനുമുന്നിൽവെച്ച് കരടി ആക്രമിച്ചത്.

രണ്ടു കരടികൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. വീടിന്റെ മുറ്റത്തേക്കിറങ്ങുമ്പോൾ കരടി പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു. ആദ്യത്തെ ശക്തമായ അടിയിൽത്തന്നെ ലാലൻ നിലത്തുവീണു. തുടർന്ന് ഇയാളെ കരടി വീണ്ടും ആക്രമിച്ചു. തുടകളിലും കൈകളിലും ആഴത്തിൽ മുറിവേറ്റു. ലാലന്റെ നിലവിളികേട്ടെത്തിയ സമീപവാസികൾ ബഹളം െവച്ചപ്പോൾ കരടികൾ ഓടിപ്പോയി. ഗുരുതരമായി പരിക്കേറ്റ ലാലനെ വിതുര താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.