Recent-Post

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു




നെടുമങ്ങാട്: ഗാന്ധിയൻ കർമ്മവേദി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഒന്നാമത് ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് കച്ചേരി നടയിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.




താലൂക്ക് കമ്മിറ്റി പ്രസിഡന്റ് പഴവള ജലീൽ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് മഹേഷ് ചന്ദ്രൻ, ഇല്യാസ് പത്താംകല്ല്, നെടുമങ്ങാട് ശ്രീകുമാർ, വാണ്ട സതീശൻ, മന്നൂർക്കോണം സജാദ്, മുൻ സൈനികൻ ഷിജു, പുലിപ്പാറ യൂസഫ്, സോണി പുന്നിലം, മാഹിൻ, ടി. കെ. സെൽവരാജ്, കരിപ്പൂര് സതീശൻ, ശോഭനൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments