Recent-Post

നഗരസഭയുടെ ആശാസ്ത്രീയ റെയ്ഡ്; നെടുമങ്ങാട് നഗരസഭയ്ക്ക് മുന്നിൽ വ്യാപാരികളും ഹോട്ടൽ നടത്തിപ്പുകാരും ജീവനക്കാരും ധർണ നടത്തി


നെടുമങ്ങാട്
: കടകളിൽ നടത്തുന്ന അശാസ്ത്രീയ റെയ്ഡിലും ഹെൽത്ത് ഉദ്യോഗസ്ഥരുടെ ഭീഷണിയിലും പ്രതിഷേധിച്ച് നെടുമങ്ങാട് നഗരസഭയ്ക്ക് മുന്നിൽ വ്യാപാരികളും ഹോട്ടൽ നടത്തിപ്പുകാരും ജീവനക്കാരും ധർണ നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് ധനീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മഞ്ചയിൽ വിക്രമൻ അദ്ധ്യക്ഷത വഹിച്ചു.
 


നഗരസഭ സെക്രട്ടറിയുടെ ധിക്കാരവും സ്വാർത്ഥതയും അവസാനിപ്പിക്കണമെന്നും ഹോട്ടലുകളിൽ നിന്നും പിടിച്ചെടുത്ത ഫ്രഷ് ഇറച്ചികളും അവ വച്ചിരുന്ന പാത്രങ്ങളും തിരികെ കടക്കാർക്ക് നൽകുന്നതിനു വേണ്ടി സെക്രട്ടറിയോട് സംസാരിച്ച മാർക്കറ്റ് വാർഡ് കൗൺസിലറും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമങ്ങാട് വനിത വിഭാഗം പ്രസിഡൻ്റുമായ ഫാത്തിമയെ കൗൺസിലിൽ നിന്നും പുറത്താക്കുന്നതിനു വേണ്ടി കൗൺസിലിൽ പ്രമേയം പാസ്സാക്കിയതിനുമെതിരെയായിരുന്നു ധർണ.



ഹോട്ടൽ അസോസിയേഷൻ ജില്ല പ്രസിഡന്റ് മധുസൂതൻ നായർ മുഖ്യാതിഥിയയായി.ജില്ല ട്രഷറർ മുഖമ്മദ് നിസാം മുഖ്യ പ്രഭാഷണം നടത്തി.വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല ഭാരവാഹികളായ വെള്ളറട രാജേന്ദ്രൻ,വെള്ളനാട് സുകുമാരൻ,ഖുറൈഷി ഖാൻ,ഉദയൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments