Recent-Post

ആനാട് ഗ്രാമ പഞ്ചായത്ത് ഓഫിസ് തെരുവ് നായ്ക്കളുടെ താവളമായി മാറി; ഭീതിയിൽ കുട്ടികളും നാട്ടുകാരും; കണ്ണടച്ച് അധികൃതർ


ആനാട്: ആനാട് ഗ്രാമ പഞ്ചായത്ത് ഓഫിസ് തെരുവ് നായ്ക്കളുടെ താവളമായി മാറിയതായി പരാതി. ഇരുപതോളം തെരുവു നായ്ക്കളും കുട്ടികളുമാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. 2 തെരുവ് നായ്ക്കൾ പ്രസവിച്ച് കിടക്കുന്നു. പഞ്ചായത്തിലെ ഒരു ജീവനക്കാരന് 4 ദിവസം മുൻപ് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ സ്കൂളിൽ നിന്നും അമ്മയോടൊപ്പം വീട്ടിലേക്ക് പോവുക ആയിരുന്ന ഒരു കുട്ടിയെ കടിക്കാൻ ഓടിച്ചു. പഞ്ചായത്ത് കമ്മിറ്റിയിൽ തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യം ഉയർന്നിരുന്നു.


ഇത് എല്ലാ സ്ഥലങ്ങളിലും ഉള്ളതാണെന്ന മറുപടിയാണ് പ്രസിഡന്റിൽ നിന്നും ലഭിച്ചതെന്ന് വാർഡ് മെംബർ ആർ.അജയകുമാർ പറഞ്ഞു. പഞ്ചായത്ത് മെംബർ ഉന്നയിച്ച പരാതി പൂർണമായും ശരിയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകല പറഞ്ഞു. ‘പഞ്ചായത്തിൽ മാത്രമല്ല എല്ലാ പ്രദേശങ്ങളിലും ഇപ്പോൾ തെരുവ് നായ്ക്കളുടെ ശല്യം വർധിച്ചിരിക്കുകയാണ്. സർക്കാർ തലത്തിൽ തന്നെ ഇതിന് ഒരു പരിഹാരം കണ്ടെത്തണ’മെന്ന് അവർ ആവശ്യപ്പെട്ടു.


Post a Comment

0 Comments