Recent-Post

ശിഹാബ് തങ്ങൾ പ്രാദേശിക മാധ്യമ പുരസ്കാര വിതരണവും, വിദ്യാഭ്യാസ അനുമോദന ചടങ്ങും സംഘടിപ്പിച്ചു




നെടുമങ്ങാട്: മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് മുനിസിപ്പൽ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ പത്താം കല്ലിൽ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ പ്രാദേശിക മാധ്യമ പുരസ്കാര (2024) വിതരണവും, വിദ്യാഭ്യാസ അനുമോദന ചടങ്ങും പി ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു.



നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എച്ച് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വക്കേറ്റ്: കണിയാപുരം ഹലീം, എസ് എ വാഹിദ്, കന്യാകുളങ്ങര ഷാജഹാൻ, കുന്നുംപുറം അഷറഫ്, എസ് എഫ് എസ് എ തങ്ങൾ, പുലിപ്പാറ യൂസഫ്, ഫറാസ് മാറ്റപ്പള്ളി, സലിം, പീരു മുഹമ്മദ്, ഷിയാസ് പേരുമല, മുനീർ വാളിക്കോട്, പാളയം നിസാമുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ ശിഹാബ് തങ്ങൾ സ്മാരക പ്രാദേശിക മാധ്യമ പുരസ്കാരത്തിന് അർഹനായ മാധ്യമപ്രവർത്തകരെയും, മുസ്ലിംലീഗിന്റെ മുൻകാല നേതാക്കന്മാരെയും, സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രശസ്ത വ്യക്തിത്വങ്ങളെയും ആദരിച്ചു.

Post a Comment

0 Comments