Recent-Post

പറണ്ടോട് ഗവ.യു.പി സ്കൂളിൽ വിവിധ വായന പരിപാടികളിലൂടെ വായനദിനാചരണം നടത്തി



പറണ്ടോട്: പറണ്ടോട് ഗവ.യു.പി സ്കൂളിൽ വിവിധ വായന പരിപാടികളിലൂടെ വായനദിനാചരണം നടത്തി. അധ്യാപികയും എഴുത്തുകാരിയുമായ ഡോ.അനിത ഹരി വായനദിനം ഉദ്ഘാടനം ചെയ്തു



പി.ടി എ പ്രസിഡൻ്റ് സാജൻ എസ് അധ്യക്ഷനായി നടന്ന ഉദ്ഘാടന ചടങ്ങിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് രാജൻ വൈ എസ് സ്വാഗതം പറഞ്ഞു. പുതുതായി ചാർജ്ജെടുത്ത ഹെഡ് മിസ്ട്രസ് മിനു കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. എസ് എം സി ചെയർമാൻ പ്രേം കുമാർ ആശംസ അർപ്പിച്ചു. സംഗീത കൃതജ്ഞത രേഖപ്പെടുത്തി. കുട്ടികളെ വായനലോകത്തെത്തിക്കാൻ വായനവാരമായി ആചരിക്കാനും തീരുമാനിച്ചു. കുട്ടികളോട് സംവദിക്കുകയും ഡോ. അനിത ഹരി തൻ്റെ കൃതികൾ സ്കൂൾ ലൈബ്രറിക്ക് സംഭാവന ചെയ്യുകയും ചെയ്തു.

    

Post a Comment

0 Comments