
പോത്തൻകോട്: ഫ്ലിപ്പ്കാർട്ടിന്റെ ഓൺലൈൻ വഴി വില കൂടിയ മൊബൈൽ ഫോൺ വരുത്തിയ ശേഷം കവർച്ച നടത്തിയ ഡെലിവലി സംഘം പിടിയിൽ. പോത്തൻകോട് അയിരുപ്പാറ സ്വദേശി അരുൺ (24), പോത്തൻകോട് കല്ലൂർ സ്വദേശി അജ്മൽ (27) എന്നിവരാണ് മംഗലപുരം പോലീസിന്റെ പിടിയിലായത്.

വ്യാജ വിലാസത്തിൽ ഓൺലൈൻ വഴി മൊബൈൽ ഫോണുകൾ ഓർഡർ ചെയ്തു വരുത്തിയതിന് ശേഷം മേൽവിലാസക്കാരൻ മടക്കി അയച്ചതായി കാണിച്ച് തിരികെ ഡെലിവറി സ്ഥാപനത്തിൽ എത്തിക്കുന്നതിന് മുൻപായി പാക്കറ്റിലുള്ള മൊബൈൽ ഫോണുകൾ എടുത്ത ശേഷം കവറുകൾ മാത്രം തിരികെ കൊടുക്കുന്നതാണ് പ്രതികളുടെ രീതി.

ഈ കഴിഞ്ഞ മാർച്ച് മുതൽ മെയ് വരെയുള്ള രണ്ട് മാസക്കാലം പ്രതികൾ കവർന്നെടുത്തത് 15 ഓളം വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ. ഇങ്ങനെ കവർന്നെടുത്ത ഫോണുകൾ വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്തി. ഇങ്ങനെ വില്പന നടത്തിയ ആറ് മൊബൈൽ ഫോണുകൾ മംഗലപുരം പോലീസ് കണ്ടെടുത്തു. പാക്കറ്റുകളിൽ നിന്നും മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടത് മനസ്സിലായ ഫ്ലിപ്കാർട്ടിന്റെ ഡെലിവറി ഏജൻസിയായ ഇ കാർട്ട് മംഗലാപുരം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനുവേണ്ടി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മംഗലപുരം പോലീസ് പറഞ്ഞു.
.png)

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.