Recent-Post

ലഹരി വിരുദ്ധ സന്ദേശവുമായി നെടുമങ്ങാട് പോലീസും നൈറ്റിൻഗേൾ കോളേജ് ഓഫ് നേഴ്‌സിംഗും




പനവൂർ: ലഹരി വിരുദ്ധ സന്ദേശവുമായി നെടുമങ്ങാട് പോലീസും നൈറ്റിൻഗേൾ കോളേജ് ഓഫ് നേഴ്‌സിംഗും. ലഹരി വിരുദ്ധ സന്ദേശവുമായി പനവൂർ ജംഗ്ഷനിൽ ഫ്ലാഷ് മോബ് നടത്തി ലഹരിവിരുദ്ധ സന്ദേശം പൊതുജനങ്ങൾക്കിടയിലും വിദ്യാർത്ഥി സമൂഹത്തിനും നൽകി പൊതുസമൂഹത്തിൽ പ്രത്യേകിച്ചും വിദ്യാർത്ഥികൾക്കിടയിൽ ഉയർന്നുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സന്ദേശം നൽകുന്നതിന്റെ ഭാഗമായി കേരള പോലീസ് ആവിഷ്കരിച്ച ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.




നെടുമങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് ബി, എസ് ഐ മാരായ രവീന്ദ്രൻ, ഷറഫുദ്ദീൻ, എഎസ്ഐ ആശ, പിആർഒ ബിജു എന്നിവരുടെ മേൽനോട്ടത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വരും ദിവസങ്ങളിലും സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ വ്യത്യസ്തങ്ങളായ ലഹരി വിരുദ്ധ സന്ദേശ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.


Post a Comment

0 Comments