നെടുമങ്ങാട്: നെടുമങ്ങാട് - അരുവിക്കര - വെള്ളനാട് റോഡ് നവീകരിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് റീച്ചുകളായാണ് നവീകരിക്കുന്നത്. ഒന്നാമത്തെ റീച്ചായ നെടുമങ്ങാട് മുതൽ കണ്ണങ്കാരം പമ്പ്ഹൗസ് വരെ 10 മീറ്റർ വീതിയിലും രണ്ടാമത്തെ റീച്ചായ കണ്ണങ്കാരം പമ്പ്ഹൗസ് മുതൽ കുളക്കോട് വരെ 12 മീറ്റർ വീതിയിലുമാണ് നവീകരിക്കുന്നത്. ഭൂമിയേറ്റെടുക്കാൻ സാമൂഹികാഘാതപഠനം പൂർത്തിയായി. അരുവിക്കര - വെള്ളനാട് റോഡിന്റെ ശിചനീയാവസ്ഥ കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓൺലൈൻ വാർത്ത നൽകിയിരുന്നു.
നെടുമങ്ങാട് മുതൽ അരുവിക്കര ഡാം വരെയുള്ള ഭാഗം ബി.എം.ബി.സി. നിലവാരത്തിലായിരിക്കും നവീകരിക്കുക. ആദ്യ കരാറുകാരൻ പണിയേറ്റെടുത്തില്ല. തുടർന്ന് രണ്ടാമതും കരാർ നൽകി. ഭൂമിയേറ്റെടുക്കൽ ഉടൻ തുടങ്ങും. നിലവിലെ കരാർ കമ്പനിയെ ഉപയോഗപ്പെടുത്തി റോഡിന്റെ റെക്ടിഫിക്കേഷൻ നടത്തുമെന്നും ജി.സ്റ്റീഫന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.