Recent-Post

പിണറായിയുടെ ധാർഷ്ട്യം കാരണമാണ് കേരളത്തിൽ യുഡിഎഫിന് മികച്ച വിജയം കൈവരിക്കാൻ സാധിച്ചതെന്ന് എംഎൽഎ റോജി എം ജോൺ


നെടുമങ്ങാട്: പിണറായിയുടെ ധാർഷ്ട്യം കാരണമാണ് കേരളത്തിൽ യുഡിഎഫിന് മികച്ച വിജയം കൈവരിക്കാൻ സാധിച്ചതെന്നും ഇതേ അവസ്ഥ നെടുമങ്ങാട് നഗരസഭയിലെ ദുർഭരണം കാരണം അടുത്ത തവണ നെടുമങ്ങാട് സംഭവിക്കും എന്നും റോജി എം ജോൺ എംഎൽഎ അഭിപ്രായപ്പെട്ടു.

   


നെടുമങ്ങാട് നഗരസഭയിലെ കമ്മീഷൻ ഭരണത്തിനെതിരെയും ഭരണ സ്തംഭനത്തിനെതിരെയും ഈ ഭരണസമിതി അധികാരമേറ്റത് മുതൽ നടന്ന മരാമത്ത് പണികളുടെ അഴിമതിയെ കുറച്ച് അന്വേഷണം നടത്തണമെന്നും അമൃതം കുടിവെള്ള പദ്ധതിയിലെ രാഷ്ട്രീയ വിവേചനത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടും പ്രതിപക്ഷ കൗൺസിലർമാരെ അവഹേളിക്കുന്നതിലും പ്രതിഷേധിച്ച് നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് നഗരസഭയ്ക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു റോജി എം ജോൺ എംഎൽഎ.
   
 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി അർജുനൻ അധ്യക്ഷത വഹിച്ച ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറിമാരായ തേക്കട അനിൽകുമാർ, നെട്ടച്ചിറ ജയൻ, എൻ ബാജി, കല്ലയം സുകു, എസ് അരുൺകുമാർ, മണ്ഡലം പ്രസിഡന്റ്മാരായ മഹേഷ് ചന്ദ്രൻ, ചിറമുക്ക് റാഫി, വട്ടപ്പാറ ഓമന, സെയ്‌ദലി കൈപ്പാടി, പൂങ്കുമ്മൂട് അജി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments