തിരുവനന്തപുരം: ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ ഭാഗമായ എംപ്ലോയബിലിറ്റി സെൻ്റർ രജിസ്ട്രേഷൻ ക്യാമ്പ് ജൂൺ 22 ശനിയാഴ്ച രാവിലെ 10 മണിക്ക് ആറ്റിങ്ങൽ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും. കുറഞ്ഞത് പ്ലസ് ടു യോഗ്യതയുള്ളവരും ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം ബിരുദാനന്തരബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രോഫഷണൽ യോഗ്യതയുള്ളവരും 35 വയസിൽ താഴെ പ്രായമുള്ളതുമായ ആറ്റിങ്ങൽ താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായി അവസരം ഒരുക്കും.
ഒറ്റത്തവണയായി 250 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരവും മറ്റു ജില്ല എംപ്ലോയബിലിറ്റി സെന്ററുകളും മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്‌ചതോറും നടത്തുന്ന അഭിമുഖങ്ങൾ/ജോബ്ഫെയർ എന്നിവയിൽ പങ്കെടുക്കാം. സോഫ്റ്റ് സ്‌കിൽ, കമ്പ്യൂട്ടർ പരിശീലനവും ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്റിൽ ലഭ്യമാക്കും. ഫോൺ നമ്പർ :-8921916220
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.