
വെഞ്ഞാറമൂട്: സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടത്തിൽ പൊറുതിമുട്ടി മാണിക്കൽ പഞ്ചായത്തിലെ വേളാവൂർ സ്വദേശികൾ. കുന്നിട മേഖല പ്രദേശത്തെ വീടുകളിൽ രാത്രിയെത്തി പട്ടുപാവാട വിരിച്ച് ഭീതി പരത്തിയും അലമാര കുത്തിത്തുറന്നുമൊക്കെ പരിഭ്രാന്ത്രി സൃഷ്ടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിലാണ് രാത്രികാലങ്ങളിൽ അജ്ഞാതരെത്തി ബുദ്ധിമുട്ടുണ്ടാക്കുന്നത്.

.png)
സംഭവത്തിൽ ബന്ധമുണ്ടെന്ന് കരുതുന്ന ആളുടെ വാഹനം കഴിഞ്ഞ ദിവസം നാട്ടുകാർ പിടികൂടി വെഞ്ഞാറമൂട് പൊലീസിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ പൊലീസ് ഒരുതരത്തിലുള്ള നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതേത്തുടർന്ന് ആഭ്യന്തരമന്ത്രിക്കും പോലീസിലെ ഉന്നത അധികാരികൾക്ക് പരാതി നൽകാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.