തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലസ്ഥാനത്തെ സന്ദർശനത്തോട് അനുബന്ധിച്ച് നാളെ രാവിലെ 11 മുതൽ വൈകിട്ട് നാല് വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഡൊമസ്റ്റിക് എയർപോർട്ട്, ശംഖുമുഖം,ആൾസെയിന്റ്സ്, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ, ആശാൻ സ്‌ക്വയർ, അണ്ടർപാസേജ്, ബേക്കറി ജംഗ്ഷൻ, വഴുതയ്ക്കാട്, ഇടപ്പഴഞ്ഞി, തിരുമല, വലിയവിള, കുണ്ടമൺകടവ് വരെയുള്ള റോഡിലും വഴുതക്കാട്, വിമെൻസ് കോളേജ് ജംഗ്ഷൻ, ബേക്കറി ജംഗ്ഷൻ റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇവിടങ്ങളിലെ ഇരുവശങ്ങളിലും സർവീസ് റോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ശംഖുംമുഖം എയർപോർട്ട് മുതൽ ചാക്ക വരെയുള്ള റോഡിലും ചാക്ക മുതൽ വഴുതക്കാട് വരെയുള്ള റോഡിലെയും വഴുതക്കാട് ജംഗ്ഷൻ മുതൽ കാട്ടാക്കട വരെയുള്ള റോഡിലെ 100 മീറ്റർ ചുറ്റളവിൽ ഔദ്യോഗിക നിരീക്ഷണ ആവശ്യങ്ങൾക്കൊഴികെ ഡ്രോൺ/ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വിവരങ്ങൾക്കും പരാതികൾക്കും ഫോൺ: 9497930055,9497987001,9497987002.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.