ആര്യനാട്: വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. കുളപ്പട സ്വദേശിനിയായ 30കാരിയാണ് വീട്ടില്‍ ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. വ്യാഴാഴ്ച രാവിലെ 6.45നാണ് സംഭവം.
പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവെ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഉടന്‍ വീട്ടുകാര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്ട്രോള് റൂമില്‍ നിന്ന് വിവരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ 108 ആംബുലന്‍സിന് കൈമാറി. വിവരം അറിഞ്ഞ് ആംബുലന്‍സ് ഡ്രൈവര്‍ സന്തോഷ് കുമാര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് വിനു. വി എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി.
ശേഷം വിനു അമ്മയും കുഞ്ഞുമായുള്ള ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്കിയ ശേഷം ആംബുലന്‍സിലേക്ക് മാറ്റി. തുടര്‍ന്ന് ഇരുവരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.