Recent-Post

വേനൽ കടുത്തപ്പോൾ അഴുക്കുചാലായി മാറുകയാണ് വാമനപുരം നദി



വിതുര:വേനൽ കടുത്തപ്പോൾ അഴുക്കുചാലായി മാറുകയാണ് വാമനപുരം നദി. നീരൊഴുക്കു കുറഞ്ഞതുകരണം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വൻ തോതിൽ അടിഞ്ഞുകൂടുകയാണ്. മലയോര മേഖലയിലെ പ്രധാന ജലസ്രോതസാണ് മലിനമായിക്കൊണ്ടിരിക്കുന്നത്. അടിത്തട്ടിൽ അടിഞ്ഞുകൂടിയ അറവുമാലിന്യങ്ങൾ ഉൾപ്പെടെ വേനൽക്കാലത്ത് ജലനിരപ്പ് താഴുന്നതോടെ മുകളിലെത്തുന്നു.




പ്ലാസ്റ്റിക് വെള്ളക്കുപ്പികളും കവറുകളുമാണ് ആറു നിറയെ. കരകളിലിരുന്ന് മദ്യപിക്കുന്നവർ വലിച്ചെറിയുന്ന മദ്യക്കുപ്പികളും കൂട്ടത്തിലുണ്ട്. സമീപത്തെ മാത്രമല്ല ദൂരെയുമുള്ള അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ വർഷങ്ങളായി നിക്ഷേപിക്കുന്നത് വാമനപുരം ആറ്റിലാണ്. ദുർഗന്ധത്തിനും കൊതുകുശല്യത്തിനും കാരണമാകുന്നതായി അധികാരിളോടു പരാതികൾ പറഞ്ഞെങ്കിലും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു.


Post a Comment

0 Comments