Recent-Post

കഞ്ചാവും ചരസും രാസലഹരിയുമായി മൂന്ന് നെടുമങ്ങാട് സ്വദേശികൾ പിടിയില്‍



നെടുമങ്ങാട്: കഞ്ചാവും ചരസും രാസലഹരിയുമായി മൂന്ന് പേര്‍ പിടിയില്‍. നെടുമങ്ങാട് സ്വദേശികളായ സുനീര്‍ ഖാന്‍, അരവിന്ദ് എന്നിവരെ കവടിയാര്‍ നിന്നും അരുണ്‍ ജി എന്ന ആനാട് സ്വദേശിയെ നെടുമങ്ങാട് വേണാട് ഹോസ്റ്റലിന് സമീപത്തു നിന്നുമാണ് എക്‌സൈസ് പിടികൂടിയത്.


തിരുവനന്തപുരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രതികളില്‍ നിന്നും 2.261 കിലോഗ്രാം കഞ്ചാവ്, 2.456 ഗ്രാം ചരസ്, 0.353 ഗ്രാം മെത്താംഫിറ്റമിന്‍ എന്നിവ കണ്ടെത്തി.


പ്രിവന്റീവ് ഓഫീസര്‍മാരായ ബി അജയകുമാര്‍, എസ് പ്രേമനാഥന്‍, ബിനുരാജ് വിആര്‍, സന്തോഷ്‌കുമാര്‍ , സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആദര്‍ശ്, ശരത്, ജയശാന്ത്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ആശ എന്നിവരാണ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടറോടൊപ്പം റെയിഡില്‍ പങ്കെടുത്തത്.

Post a Comment

0 Comments