Recent-Post

കോഴിഫാമിന്റെ ഭാഗമായി സൂക്ഷിപ്പുകാരനു താമസിക്കാൻ നിർമിച്ച ഷെഡ്ഡ് കത്തിനശിച്ചു



വിതുര:
കോഴിഫാമിന്റെ ഭാഗമായി സൂക്ഷിപ്പുകാരനു താമസിക്കാൻ നിർമിച്ച ഷെഡ്ഡ് കത്തിനശിച്ചു. വിതുര നന്ദിയോട് പഞ്ചായത്തുകളുടെ അതിർത്തിയായ കാലങ്കാവിനു സമീപം പനച്ചക്കുന്നിൽ പ്രവർത്തിക്കുന്ന ഫാമിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.


കോഴികളും സൂക്ഷിപ്പുകാരനും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ഇവിടെയുണ്ടായിരുന്ന പാചകവാതക സിലിൻഡർ, അടുപ്പ്, ടി.വി., ഫ്രിഡ്ജ്, സി.സി.ടി.വി. ക്യാമറ തുടങ്ങിയവ കത്തിനശിച്ചു. ചെറ്റച്ചൽ സ്വദേശി നിഖിൽ പ്രദീപാണ് ഫാം വാടകയ്ക്കു നടത്തുന്നത്. തിങ്കളാഴ്ച രാവിലെ 9.30-ഓടെ അടുത്തുള്ളവരാണ് തീ കത്തുന്നതു കണ്ടത്. ആളുകൾ ഓടിയെത്തി തീ അണച്ചതിനാൽ അടുത്തുള്ള ഷെഡ്ഡുകളിലേക്കു പടർന്നില്ല.


Post a Comment

0 Comments