തിരുവനന്തപുരം: ഇന്ന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്കായി ജില്ലയിലെ സ്കൂളുകൾ പൂർണ്ണസജ്ജം. തിരുവനന്തപുരത്തെ മൂന്നു വിദ്യാഭ്യാസ ജില്ലകളിലുമായി 264 സെൻ്ററുകളിലായാണ് പരീക്ഷ നടക്കുക. ആകെ 50 ക്ലസ്റ്ററുകളായി തിരിച്ചാണ് ചോദ്യപേപ്പർ വിതരണം നടക്കുക. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ 85 സെൻ്ററുകളിലായി 18 ക്ലസ്റ്ററുകൾ, തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ 96 സെന്ററുകളിലായി 19 ക്ലസ്റ്റർ, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ 83 സെൻ്ററുകളിലായി 13 ക്ലസ്റ്റർ എന്നിങ്ങനെ പരീക്ഷാ തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. ബാങ്കിലും ട്രഷറിയിലും ആയാണ് ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്നത്. രാവിലെ 8.30 ഓടെ ചോദ്യപേപ്പർ സെൻ്ററുകളിലേക്ക് വിതരണം ചെയ്യുന്ന നടപടികൾ പൂർത്തീകരിക്കും. മലയാളം ഒന്നാം ഭാഗമാണ് ആദ്യ പരീക്ഷ.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.