
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്ര വികസനത്തിനും ശാക്തീകരണത്തിനും ഉതകുന്ന ബദൽ ജീവനോപാദി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഫിഷറീസ് വകുപ്പിന് കീഴിലെ സ്ഥാപനമാണ് സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (SAF) കേരളത്തിലുടനീളം വിജയകരമായി നടപ്പിലാക്കിവരുന്ന വളരെയേറെ സവിശേഷതകൾ ഉള്ള ജീവന ഉപാധി പദ്ധതിയാണ് ചെറുകിട തൊഴിൽ സംരംഭങ്ങളുടെ വികസനം (ഡിഎംഇ). തിരുവനന്തപുരം ജില്ലയിൽ ടൈലറിംഗ് ആൻഡ് ഗാർമെന്റ്സ് യൂണിറ്റുകൾ, പ്രൊവിഷൻ സ്റ്റോറുകൾ, തീരമാവേലി, സ്റ്റേഷനറി സ്റ്റോറുകൾ, ബ്യൂട്ടിപാർലറുകൾ തുടങ്ങി വിവിധങ്ങളായ കാറ്റഗറികളായി 150 ൽ അധികം ചെറുകിട സംരംഭങ്ങൾ നന്നായി പ്രവർത്തിച്ചു വരുന്നുണ്ട്.


തീരദേശ മേഖലയിൽ വൈവിധ്യമാർന്ന തുണിത്തരങ്ങൾ പൊതു വിപണിയിലേക്കാൾ കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയോട് കൂടി ലഭിക്കുന്നതിനാൽ തീരമൈത്രി ഗാർമെന്റ്സ് യൂണിറ്റുകൾക്ക് നല്ല ഡിമാൻഡ് ആണ് ലഭിക്കുന്നത്. സീസൺ അനുസരിച്ച് അനുയോജ്യമായ തുണിത്തരങ്ങൾ സാഫ് അപ്പക്സ് ഫെഡറേഷൻ വഴി ലഭ്യമാക്കുന്നു. ഗ്രൂപ്പ് അംഗങ്ങൾ വളരെ പ്രഗൽഭരായ തയ്യൽക്കാരാണ്. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന രീതിയിൽ വിവിധങ്ങളായ മോഡലുകളിലും ഡിസൈനുകളിലും തുണിത്തരങ്ങൾ സ്റ്റിച്ച് ചെയ്തു കൊടുക്കുന്നു. ബേക്കറി യൂണിറ്റുകളിൽ കേക്കുകൾക്ക് നല്ല ഡിമാൻഡ് ഉണ്ട് വിവിധ ഫ്ലേവറുകളിൽ ആകർഷകമായ കേക്കുകൾ ലഭിക്കുന്നതിനാൽ പ്രാദേശികമായി ധാരാളം ഓർഡറുകൾ ലഭിക്കുന്നു. പ്രൊവിഷൻ സ്റ്റോർ യൂണിറ്റുകൾ വിപണിയിൽ സജീവ സാന്നിധ്യമായി നിൽക്കുന്നു. സൗജന്യ ഹോം ഡെലിവറി കൂടാതെ ഡിസ്കൗണ്ടുകൾ, ഓഫറുകൾ എന്നിവ കൂടി നൽകി കൂടുതൽ ഉപഭോക്താക്കളെ ഷോപ്പുകളിൽ എത്തിക്കുന്നുണ്ട്. തീര മാവേലി സ്റ്റോർ വഴി സപ്ലൈകോയുടെ സഹകരണത്തോടെ സബ്സിഡി നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ നൽകാൻ കഴിയുന്നതിനാൽ കൂടുതൽ കച്ചവടം ലഭിക്കുന്നുണ്ട്.
.png)
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.