
നെടുമങ്ങാട്: നെടുമങ്ങാട്ടുകാരുടെ പ്രധാന ഉത്സവമായ അമ്മൻകൊട ഓട്ടം ഉത്സവത്തിന് ബുധനാഴ്ച തുടക്കമാകും. മുത്താരമ്മൻ, മുത്തുമാരിയമ്മൻ, മേലാംകോട് എന്നീ മൂന്നു ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ ഒന്നിച്ചാണ് ആഘോഷിക്കുന്നത്. തെക്കൻ കേരളത്തിന്റേയും തമിഴ്‌നാട്ടിന്റേയും സമ്മിശ്രമായ ഉത്സവം കൂടിയാണിത്. തമിഴ് ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇഴപിരിയാതെ കിടക്കുന്ന ഓട്ടം ഉത്സവത്തിന് നൂറ്റാണ്ട് പഴക്കമുണ്ട്. കുംഭമാസത്തിലെ അവസാനത്തെ ചൊവ്വാഴ്ചയാണ് ഓട്ടം ഉത്സവം നടക്കുന്നത്. മാർച്ച് ഒൻപതിനാണ് ഓട്ടം.മേലാംകോട് ദേവീക്ഷേത്രത്തിൽ കുത്തിയോട്ടവും മറ്റ് രണ്ട് ക്ഷേത്രങ്ങളിൽ അമ്മൻകൊടയും ആഘോഷിക്കും. സഹോദരീ ഭാവത്തിലുള്ള ദേവിമാരുടെ തിരുനാൾ ആഘോഷം ഒരുമിച്ചു നടക്കുന്നതിനാൽ നെടുമങ്ങാട് ഓട്ടം ഉത്സവത്തിന് അന്യസംസ്ഥാനങ്ങളിൽ നിന്നുപോലും ആയിരങ്ങൾ എത്തിച്ചേരും.

മുത്താരമ്മൻ ക്ഷേത്രം
വെള്ളിയാഴ്ച രാവിലെ 9.30-ന് ആത്മീയ പ്രഭാഷണം, 10-ന് പൊങ്കാല, വൈകീട്ട് അഞ്ചിന് ഐശ്വര്യപൂജ, ഏഴിന് ഭജന, എട്ടിന് കൊടിയേറ്റ്. ശനിയാഴ്ച രാവിലെ 11.30-ന് നവഗ്രഹപൂജ, വൈകിട്ട് 6.30-ന് തിരുവാതിര, 7.30-ന് കൊടിയേറ്റ്, രാത്രി എട്ടിന് ഉത്സവരാവ്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ന് അമ്മൻസദ്യ, വൈകീട്ട് ആറിന് ഭജന, രാത്രി ഒൻപതിന് ഹരിമുരളീരവം, തിങ്കളാഴ്ച രാവിലെ ഒൻപതിന് ആനപ്പുറത്തെഴുന്നള്ളത്ത്, ഉച്ചയ്ക്ക് 12-ന് നാഗപൂജ, രാത്രി എട്ടിന് മേജർസെറ്റ് കഥകളി. ചൊവ്വാഴ്ച രാവിലെ ഒൻപതിന് ആനപ്പുറത്തെഴുന്നള്ളത്ത്, 10-ന് തമിഴ് വിൽപ്പാട്ട്, ഉച്ചയ്ക്ക് 12-ന് കരകമെടുപ്പ്, വൈകീട്ട് 5.30-ന് ഉരുൾ, ആറിന് ട്രാക്ക് ഗാനമേള. രാത്രി 9.30-ന് കുത്തിയോട്ടം, പൂമാല, 11.30-ന് നാടൻപാട്ട്, പുലർച്ചെ 4-ന് മുത്തെടുപ്പ്.
.png)
മേലാംകോട് ദേവീക്ഷേത്രം.png)
ബുധനാഴ്ച വൈകീട്ട് 3.30-ന് കൊടിമര ഘോഷയാത്ര, രാത്രി 8.30-ന് കൊടിയേറ്റ്, വ്യാഴാഴ്ച വൈകീട്ട് ഏഴിന് ഭദ്രകാളിപ്പാട്ട്, എട്ടിന് പുഷ്പാഭിഷേകം, 8.30-ന് ഭക്തിഗാനസുധ, വെള്ളിയാഴ്ച വൈകീട്ട് 5.30-ന് ഐശ്വര്യപൂജ, രാത്രി എട്ടിന് മാലപ്പുറം പാട്ട്. ശനിയാഴ്ച വൈകീട്ട് ഏഴിന് നൃത്താഞ്ജലി, എട്ടിന് നൃത്തസംഗീത നിശ. ഞായറാഴ്ച രാവിലെ 10-ന് നാഗരൂട്ട്, വൈകീട്ട് ആറിന് തിരുവാതിരകളി, രാത്രി എട്ടിന് പാട്ട് മാമാങ്കം, തിങ്കളാഴ്ച വൈകീട്ട് ആറിന് തിരുവാതിരകളി, രാത്രി എട്ടിന് നൃത്തനാടകം, ചൊവ്വാഴ്ച രാവിലെ 7.30-ന് നെയ്യാണ്ടിമേളം, 9.30-ന് പൊങ്കാല, 10-ന് ആത്മീയപ്രഭാഷണം, വൈകീട്ട് 4.30-ന് ഉരുൾ, ആറിന് വിൽപ്പാട്ട്, രാത്രി 9.30-ന് മേജർസെറ്റ് കഥകളി, കഥ-സന്താനഗോപാലം, ദക്ഷയാഗം, പുലർച്ചെ മൂന്നിന് മഞ്ഞനീരാട്ട്.
വെള്ളിയാഴ്ച രാവിലെ 9.30-ന് പൊങ്കാല, വൈകീട്ട് ഏഴിന് കൊടിയേറ്റ്, 7.30-ന് ഭജനാമൃതം, എട്ടിന് ഉത്സവരാവ്, ശനിയാഴ്ച രാവിലെ എട്ടിന് നാരായണീയ പാരായണം, വൈകീട്ട് 5.30-ന് സാംസ്‌കാരിക സമ്മേളനം. ഏഴിന് ആത്മീയ പ്രഭാഷണം, 7.30-ന് രംഗോത്സവം. ഞായറാഴ്ച രാവിലെ 10-ന് സൗജന്യ മെഡിക്കൽ ക്യാമ്പ്, 10.30-ന് ഇളനീർഘോഷയാത്ര, വൈകീട്ട് 6.40-ന് ആത്മീയ പ്രഭാഷണം, ഏഴിന് ഗാനസന്ധ്യ, 8.30-ന് നൃത്തസംഗീതവിരുന്ന്. തിങ്കളാഴ്ച രാവിലെ എട്ടിന് ദേവീമാഹാത്മ്യ പാരായണം, വൈകീട്ട് ആറിന് നാദസ്വരക്കച്ചേരി, വൈകീട്ട് ഏഴിന് സുമംഗലീപൂജ. 7.30-ന് വീണ സംഗീതാർച്ചന, എട്ടിന് കാളിയാട്ട പുറപ്പാട്. ചൊവ്വാഴ്ച രാവിലെ 10-ന് വിൽപ്പാട്ട് അമ്മൻകഥ, ഉച്ചയ്ക്ക് രണ്ടിന് കരകം എഴുന്നള്ളത്ത്, വൈകീട്ട് 5.30-ന് ഉരുൾനേർച്ച. വൈകീട്ട് ഏഴിന് സംഗീതസദസ്സ്, 7.30-ന് ചപ്രം എഴുന്നള്ളിപ്പ്, എട്ടിന് വിൽപ്പാട്ട്, ഒൻപതിന് പുറത്തെഴുന്നള്ളത്ത്, രാത്രി 12-ന് ഗാനമേള. ബുധനാഴ്ച രാവിലെ 8.30-ന് വിൽപ്പാട്ട്, 9.30-ന് നെയ്യാണ്ടിമേളം, ഉച്ചയ്ക്ക് 12-ന് മഞ്ഞനീരാട്ട്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.