2,595 കോടി രൂപ മുതൽ മുടക്കിൽ കിഫ്ബിയുടെ പിന്തുണയോടെ 973 സ്‌കൂളുകൾക്ക് കെട്ടിടം പണിയാൻ അനുമതി നൽകിയതായി മന്ത്രി പറഞ്ഞു. കൂടാതെ പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്, തദ്ദേശ സ്വയംഭരണ ഫണ്ട് തുടങ്ങിയ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് 2,500 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു. ഓരോ മണ്ഡലത്തിലും ഒരു സ്‌കൂൾ എന്ന നിലയിൽ കിഫ്ബിയുടെ ധനസഹായത്തോടെ 141 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് 5 കോടി അനുവദിച്ചു. 3 കോടി മുതൽ മുടക്കിൽ 386 സ്‌കൂളുകളിൽ കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി നൽകി. ഒരു കോടി മുതൽ മുടക്കിൽ 446 സ്‌കൂളുകളിൽ കെട്ടിടങ്ങൾ നിർമിക്കുകയാണ്.
കിഫ്ബി ഫണ്ടിൽ നിന്നും 1.35 കോടി രൂപ ചെലവഴിച്ചാണ് സ്‌കൂളിൽ പുതിയ ഇരുനില കെട്ടിടം പണിതത്. 459.16 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ എട്ട് ക്ലാസ് മുറികളും ഒരു സ്റ്റെയർ റൂമും വരാന്തയുമാണ് കെട്ടിടത്തിലുള്ളത്. ഇതിന് പുറമേ 38.94 ചതുരശ്ര വിസ്തീർണത്തിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റ് ബ്ലോക്കും നിർമിച്ചിട്ടുണ്ട്.
വി.ജോയ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂളിന് പ്രവേശന കവാടം നിർമിച്ചത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് നിർമാണ ചുമതല വഹിച്ചത്. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം പ്രിയദർശിനി, മറ്റ് ജനപ്രതിനിധികൾ, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷൈല യു.എസ്, സ്‌കൂൾ പ്രധാനാധ്യാപിക എൽ.ജയലക്ഷ്മി, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.