Recent-Post

അഴീക്കോട് ഗവൺമെൻറ് യുപി സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം



നെടുമങ്ങാട്: അഴീക്കോട് ഗവൺമെൻറ് യുപി സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അരുവിക്കര നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് ജി.സ്റ്റീഫൻ എംഎൽഎയും വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. കലയും നിർവഹിച്ചു.




പി ടി എ പ്രസിഡൻറ് ശ്രീ മുളമൂട്ടിൽ നിഷാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമ അധ്യാപിക സിന്ധു മോൾ സ്വാഗതം അർപ്പിച്ചു. മുഖ്യ അതിഥിയായി ഡോ.രജിത് കുമാർ, സിനി ആർട്ടിസ്റ്റ് ഹിഷാം, പുല്ലാംകുഴൽ ആർട്ടിസ്റ്റ് ഷമീർ അഴീക്കോട് എന്നിവർ പങ്കെടുത്തു. പൂർവ്വ അധ്യാപകരെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അലിഫിയ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേണുക ബ്ലോക്ക് മെമ്പർ വി ശ്രീകണ്ഠൻ വാർഡ് മെമ്പർമാരായ ഇല്യാസ്, സജ്ജാദ് എസ് എം സി ചെയർമാൻ അരുവി സലാഹുദ്ദീൻ, എം പി ടി എ പ്രസിഡൻറ് സുൽഫത്ത്, പിടിഎ വൈസ് പ്രസിഡൻറ് അമീർ സ്കൂൾ ലീഡർ അഹമ്മദ് നൗഫൽ എന്നിവരോടൊപ്പം പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ അഡ്വക്കറ്റ് സജിദ്, ലുക്കുമാനുൽ ഹക്കീം എന്നിവരും ആശംസകൾ അർപ്പിച്ചു. കർമ്മോ ജ്യല പരിപാടിയിൽ മറ്റ് സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ പ്രമുഖർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷാഫി കൃതജ്ഞത രേഖപ്പെടുത്തി.


Post a Comment

0 Comments