Recent-Post

പാർലമെൻറ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കഞ്ചാവും ചരസും എംഡിഎംഎയുമായി നെടുമങ്ങാട് സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു



തിരുവനന്തപുരം: പാർലമെൻറ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കഞ്ചാവും ചരസും എംഡിഎംഎയുമായി മൂന്നുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് വാളിക്കോട് കൊപ്പം സ്വദേശികളായ സുനീർ ഖാൻ, അരവിന്ദ്, ആനാട് മൂഴി സ്വദേശി ശംഭു എന്ന അരുൺ ജി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


 
തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കുഞ്ഞുമോനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ 2.271 കിലോഗ്രാം കഞ്ചാവ്, 2.456 ഗ്രാം ചരസ്, 0.353 ഗ്രാം എംഡിഎംഎ എന്നിവ കണ്ടെടുത്തു. ഇവ കടത്താൻ ഉപയോഗിച്ച സിഫ്റ്റ് ഡിസയർ കാർ (KL-21-R-8789), പൾസർ ഡോമിനാർ 400 ബൈക്ക് (KL-20-M-7376), സ്കൂട്ടർ (KL-01-CA-1599) എക്സൈസ് പിടിച്ചെടുത്തു. ഇവർക്കെതിരെ എൻഡിപിഎസ് പ്രകാരം കേസെടുത്തു.

 

എക്സൈസിനെ സംബന്ധിച്ച കുറ്റകൃത്യങ്ങൾ താഴെപ്പറയുന്ന നമ്പരുകളിൽ അറിയിക്കുക 0471 24377919400069413

Post a Comment

0 Comments